റബ്ബർബോർഡിന്റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ് (എൻ.ഐ.ആർ.റ്റി.) ഉണക്ക റബ്ബറിൽനിന്നുള്ള ഉത്പന്നനിർമാണത്തിൽ അഞ്ചു ദിവസത്തെ പരിശീലനം നൽകുന്നു. മോൾഡഡ്, എക്സ്ട്രൂഡഡ്, കാലെൻഡേർഡ് ഉത്പന്നങ്ങളുടെ നിർമാണം; റബ്ബർകോമ്പൗണ്ടിങ്; പ്രോസസ്സ് കൺട്രോൾ, വൾക്കനൈസേറ്റ് പരിശോധനകൾ; എം.എസ്.എം.ഇ. (മൈക്രോ, സ്മോൾ & മീഡിയം എന്റർപ്രൈസസ്) പദ്ധതികൾ തുടങ്ങിയവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പരിശീലനം 2025 സെപ്റ്റംബർ 15 മുതൽ 19 വരെയുള്ള തീയതികളിൽ നടത്തും. പരിശീലനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 0481 2353127 എന്ന ഫോൺ നമ്പരിലോ 04812353201 എന്ന വാട്ട്സ്ആപ്പ് നമ്പരിലോ ബന്ധപ്പെടാം. ഇ മെയിൽ -training@rubberboard.org.in
റബ്ബർ ഉത്പന്ന നിർമാണത്തിൽ പരിശീലനം
