റബ്ബർ ബോർഡിന്റെ കീഴിൽ പുതുപ്പള്ളിയിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ് (എൻ.ഐ.ആർ.റ്റി.) റബ്ബറിന്റെ ശാസ്ത്രീയമായ വിളവെടുപ്പിലുള്ള പരിശീലനം 2026 മാർച്ച് 09 മുതൽ 13 വരെയുള്ള തീയതികളിൽ നടത്തുന്നു. വിളവെടുപ്പ്, വിവിധയിനം ടാപ്പിങ് കത്തികളുടെ ഉപയോഗം, നൂതന ടാപ്പിങ് രീതികൾ, യന്ത്രവത്കൃത ടാപ്പിങ്, നിയന്ത്രിത കമിഴ്ത്തിവെട്ട്, ഇടവേള കൂടിയ ടാപ്പിങ്, ഉത്തേജകൗഷധപ്രയോഗം എന്നിവ പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കേരളത്തിനകത്തും പുറത്തുമുള്ള റബ്ബർകർഷകർക്കും തോട്ടം മേഖലയിൽ നിന്നുള്ളവർക്കും അപേക്ഷിക്കാം. പരിശീലനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 9446428554 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്. ഇ മെയിൽ training@rubberboard.org.in
റബ്ബർ വിളവെടുപ്പ് പരിശീലനം