Menu Close

ചെറുകിടതോട്ടമുടമകൾക്കും എസ്റ്റേറ്റുടമകൾക്കും റബ്ബർബോർഡിന്റെ അവബോധനപരിപാടി

റബ്ബർമേഖലയിലെ ചെറുകിടതോട്ടമുടമകൾക്കും എസ്റ്റേറ്റുടമകൾക്കുമായി  യൂറോപ്യൻ യൂണിയന്റെ വനനശീകരണ ചട്ടങ്ങളുമായി (ഇ.യു.ഡി.ആർ.) ബന്ധപ്പെട്ട് റബ്ബർബോർഡ് അവബോധനപരിപാടി സംഘടിപ്പിക്കുന്നു. 2025 മാർച്ച് 24 ന് കോട്ടയത്തും, 2025 മാർച്ച് 25 ന് തിരുവനന്തപുരത്തും 2025 മാർച്ച് 27 ന് മംഗലാപുരത്തുമാണ് പരിപാടികൾ നടക്കുക. അവബോധന പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 2025 മാർച്ച് 19  നകം റബ്ബർ ബോർഡിന്റെ വെബ്സൈറ്റിൽ എന്ന www.rubberboard.gov.in  ലഭ്യമായ ഗൂഗിൾ ഫോമിൽ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന റബ്ബർ യൂറോപ്യൻ യൂണിയന്റെ വനനശീകരണ ചട്ടങ്ങൾ (ഇ.യു.ഡി.ആർ.) അനുസരിച്ചുള്ള ഇന്ത്യൻ സുസ്ഥിര പ്രകൃതിദത്തറബ്ബർ (ഐ .എസ്.എൻ.ആർ.) ആണെന്ന് സാക്ഷ്യപ്പെടുത്തേണ്ടതിന്റെ ഭാഗമായാണ് ഇപ്പോൾ ജിയോ മാപ്പിങ് ചെയ്യുന്നത്. പ്രകൃതിദത്തറബ്ബറിന്റെ വ്യവസായത്തിൽ ഇന്ത്യയുടെ അന്താരാഷ്ട്ര നിലവാരം ഉയർത്തുക എന്നതാണ് ഈ  സംരംഭത്തിന്റെ ലക്ഷ്യം. ജിയോ മാപ്പിങ്ങിനായി ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന ട്രയമ്പു ടെക് സൊല്യൂഷൻസ് പൈ്രവറ്റ് ലിമിറ്റഡ്  എന്ന സ്ഥാപനത്തെയാണ് റബ്ബർബോർഡ്   നിയോഗിച്ചിട്ടുള്ളത്.