കോട്ടയം, എലിക്കുളം ഗ്രാമപഞ്ചായത്തിലെ കാപ്പുകയം പാടശേഖരത്തിലേക്ക് നെൽകൃഷിക്കായുള്ള നെൽ വിത്ത് വിതരണം ചെയ്തു. എലിക്കുളം റൈസ് എന്ന ബ്രാന്റിലുള്ള അരി കാപ്പുകയം പാടശേഖരത്താണ് ഉത്പാദിപ്പിക്കുന്നത്. ഉമ ഇനത്തിൽ പെട്ട 1400 കിലോഗ്രാം വിത്താണ് സൗജന്യമായി നൽകിയത്. സീഡ് ഡെവലപ്പ്മെന്റ് അതോറിറ്റിയിൽ നിന്നുള്ള വിത്തുകളാണ് നൽകിയത്. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 60,000 രൂപ ചെലവിലാണ് വിത്ത് നൽകിയത്.
എലിക്കുളത്ത് നെൽ വിത്ത് വിതരണം ചെയ്തു
