5 മുതൽ 10 കിലോഗ്രാം വരെ വിത്ത് പരിചരിക്കുന്നതിന് 500 ഗ്രാം റൈസോബിയം മിശ്രിതം ആവശ്യമാണ്. ഒരു പ്ലാസ്റ്റിക് ബേസിനിൽ 500 ഗ്രാം മിശ്രിതം എടുക്കുക. വെളളമോ കഞ്ഞിവെളളമോ തളിച്ച് വിത്ത് നനക്കുക. കുതിർത്ത വിത്ത് റൈസോബിയത്തിന്റ്റെ മിശ്രിതവുമായി കലർത്തി 30 മിനുട്ട് തണലത്തുണക്കുക. ഇപ്രകാരം പരിചരിച്ച വിത്ത് വേഗം നടാൻ ശ്രദ്ധിക്കുക.