Menu Close

കശുമാവ് കൊമ്പുണക്കും തേയിലക്കൊതുകിനും പ്രതിവിധികൾ

കശുമാവ് പൂക്കുന്ന സമയമാണിത്. കൊമ്പുണക്കവും തേയിലക്കൊതുകിന്റെ ആക്രമണവും ഒന്നിച്ചുണ്ടാകാൻ സാദ്ധ്യതയുണ്ട്. കറയൊലിച്ചശേഷം ചില്ലകൾ ഉണങ്ങുന്നതാണ് കൊമ്പുണക്കത്തിന്റെ ലക്ഷണം. ഈ രോഗത്തെ നിയന്ത്രിക്കാൻ സ്യൂഡമോണാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കണം. തോയിലക്കൊതുകിന്റെ ആക്രമണം തടയാനായി വേപ്പധിഷ്ഠിത കീടനാശിനികൾ തളിക്കുക അല്ലെങ്കിൽ ബ്യൂവേറിയ ബസ്സിയാന 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ചുകൊടുക്കുക.