Menu Close

കേരളമാകെ മഴ; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ചുവപ്പുജാഗ്രത

തമിഴ്നാടിന്റെ തെക്കന്‍തീരദേശത്തിനു മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. അവിടെനിന്നു വടക്കൻകർണാടകവരെ ന്യുനമർദ്ദപ്പാത്തിയും രൂപപ്പെട്ടിരിക്കുന്നു. വടക്കൻകേരളത്തിനു മുകളിലായി മറ്റൊരു ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഫലമായിമപത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ അതിതീവ്രമഴയ്ക്കുള്ള സാധ്യതയുണ്ടെന്നുകണ്ട് കേന്ദ്ര കാലാവസ്ഥാവകുപ്പ് ചുവപ്പുജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നു.
മറ്റ് ശക്തമായതോ മിതമായതോ ആയ മഴയ്ക്കും സാധ്യത.
കേരളത്തിൽ അടുത്ത 5 ദിവസം ഇടി / മിന്നൽ / കാറ്റ് ( 49-50 km/hr) എന്നിവയോട് കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യത.

ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദസാധ്യത
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മെയ് 22-ഓടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതായും പ്രവചനമുണ്ട്. വടക്കുകിഴക്കൻദിശയിൽ സഞ്ചരിച്ച് മെയ് 24 രാവിലെയോടെ മധ്യബംഗാൾ ഉൾകടലിൽ തീവ്രന്യുനമർദ്ദമായി അതു ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്.

അതിതീവ്രമഴ അപകടങ്ങൾ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. കുറഞ്ഞസമയംകൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണുള്ളത്. അത് മലവെള്ളപ്പാച്ചിലും മിന്നൽപ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവേ താഴ്ന്നപ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർസംവിധാനങ്ങളും അതീവജാഗ്രത പാലിക്കണം.

വിവിധ ജില്ലകളിൽ അടുത്ത 5 ദിവസത്തേക്കുള്ള മഴസാധ്യതാപ്രവചനം

ചുവപ്പ്ജാഗ്രത
2024 മെയ് 20: പത്തനംതിട്ട, കോട്ടയം, ഇടുക്കി
2024 മെയ് 21 :പത്തനംതിട്ട, കോട്ടയം, ഇടുക്കി
2024 മെയ് 22 :പത്തനംതിട്ട
ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mmൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

ഓറഞ്ച് ജാഗ്രത
2024 മെയ് 20: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്
2024 മെയ് 21: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ
2024 മെയ് 22: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
2024 മെയ് 23: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

മഞ്ഞജാഗ്രത
2024 മെയ് 20 : വയനാട്, കണ്ണൂർ, കാസറഗോഡ്
2024 മെയ് 21 :പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
2024 മെയ് 22 : തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്
2024 മെയ് 23: കോട്ടയം, ഇടുക്കി, എറണാകുളം
2024 മെയ് 24 : ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസറഗോഡ്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

ചുവപ്പ്, ഓറഞ്ച് ജാഗ്രതകൾ പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലും മഴ വ്യാപിക്കുന്ന സാഹചര്യമുള്ളതിനാല്‍ സമീപജില്ലകളിലും ഉള്ള വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റു വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവക്ക് നിയന്ത്രണങ്ങളുണ്ട്.
മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോരമേഖലകളിലും മഴ അവസാനിക്കുന്നതുവരെ നിയന്ത്രണങ്ങളുണ്ടാകും. ഇത്തരം സ്ഥലങ്ങളിലേക്കുള്ള റോഡുകളിൽ മണ്ണിടിച്ചിൽസാധ്യത ഉള്ളയിടങ്ങളിൽ സുരക്ഷാബോർഡുകൾ സ്ഥാപിക്കുകയും ആവശ്യമായ യാത്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും വേണമെന്ന് കേരള ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശമുണ്ട്.

മഴസാധ്യത ഇന്നുമുതല്‍ അഞ്ചു (2024 മെയ് 20-21-22-23-24) ദിവസങ്ങളില്‍:
(അവലംബം: കേന്ദ്ര കാലാവസ്ഥാവകുപ്പ്)

തിരുവനന്തപുരം : അതിശക്തമായ മഴ- അതിശക്തമായ മഴ- അതിശക്തമായ മഴ- അതിശക്തമായ മഴ – നേരിയ മഴ
കൊല്ലം : അതിശക്തമായ മഴ- അതിശക്തമായ മഴ- അതിശക്തമായ മഴ- അതിശക്തമായ മഴ – നേരിയ മഴ
പത്തനംതിട്ട : അതിതീവ്രമായ മഴ- അതിതീവ്രമായ മഴ- അതിതീവ്രമായ മഴ- അതിശക്തമായ മഴ – നേരിയ മഴ
ആലപ്പുഴ : അതിശക്തമായ മഴ- അതിശക്തമായ മഴ- അതിശക്തമായ മഴ- അതിശക്തമായ മഴ – ശക്തമായ മഴ
കോട്ടയം : അതിതീവ്രമായ മഴ- അതിതീവ്രമായ മഴ- അതിശക്തമായ മഴ- ശക്തമായ മഴ – നേരിയ മഴ
എറണാകുളം : അതിശക്തമായ മഴ- അതിശക്തമായ മഴ- അതിശക്തമായ മഴ – ശക്തമായ മഴ – ശക്തമായ മഴ
ഇടുക്കി : അതിതീവ്രമായ മഴ- അതിതീവ്രമായ മഴ- അതിശക്തമായ മഴ- ശക്തമായ മഴ – നേരിയ മഴ
തൃശൂര്‍ : അതിശക്തമായ മഴ- അതിശക്തമായ മഴ- ശക്തമായ മഴ- നേരിയ മഴ- ശക്തമായ മഴ
പാലക്കാട് : അതിശക്തമായ മഴ- ശക്തമായ മഴ- ശക്തമായ മഴ- നേരിയ മഴ – നേരിയ മഴ
മലപ്പുറം: അതിശക്തമായ മഴ- ശക്തമായ മഴ- ശക്തമായ മഴ- നേരിയ മഴ- നേരിയ മഴ
കോഴിക്കോട് : അതിശക്തമായ മഴ- ശക്തമായ മഴ- ശക്തമായ മഴ- നേരിയ മഴ- നേരിയ മഴ
വയനാട്: ശക്തമായ മഴ-ശക്തമായ മഴ-നേരിയ മഴ–നേരിയ മഴ- നേരിയ മഴ
കണ്ണൂര്‍ : ശക്തമായ മഴ-ശക്തമായ മഴ – നേരിയ മഴ- നേരിയ മഴ-ശക്തമായ മഴ
കാസറഗോഡ് : ശക്തമായ മഴ-ശക്തമായ മഴ – നേരിയ മഴ- നേരിയ മഴ-ശക്തമായ മഴ

മഴസാധ്യതാപ്രവചനത്തിലെ വിവിധതലത്തിലുള്ള തീവ്രതയും മുന്നറിയിപ്പിന്റെ സ്വഭാവവും രേഖപ്പെടുത്തിയിരിക്കുന്ന രീതി:

  1. വെള്ള: മഴയില്ല (മുന്നറിയിപ്പില്ല)
  2. പച്ച: നേരിയ മഴ (മുന്നറിയിപ്പില്ല),
  3. മഞ്ഞ: ശക്തമായ മഴ (മഞ്ഞജാഗ്രത : അറിയിപ്പുകള്‍ ശ്രദ്ധിക്കുക)
  4. ഓറഞ്ച്: അതിശക്തമായ മഴ ( ഓറഞ്ച്ജാഗ്രത: ജാഗ്രത പാലിക്കുക)
  5. ചുവപ്പ്: അതിതീവ്രമായ മഴ (ചുവപ്പുജാഗ്രത: മുന്നറിയിപ്പുകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുക)

ഇടിമിന്നൽ ജാഗ്രതാനിർദേശം
2024 മെയ് 20,21:
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത.
2024 മെയ് 22 മുതൽ 24:
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത