മൃഗസംരക്ഷണ വകുപ്പിന്റെയും വയനാട് ജില്ലയിലെ കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളില്‍ വെച്ച് പേവിഷ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകള്‍ 2023 സെപ്റ്റംബർ 26 മുതല്‍ 29 വരെ നടത്തുന്നു. ക്യാമ്പുകളുടെ ഉദ്ഘാടനം 26.09.2023 ന് രാവിലെ 10 മണിക്ക് കരണി വായനശാലയില്‍ വെച്ച് നിര്‍വഹിക്കുന്നു. പട്ടികളെയും പൂച്ചകളെയും ക്യാമ്പുകളില്‍ എത്തിച്ച് പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കേണ്ടതാണെന്ന് പളളിക്കുന്ന് വെറ്ററിനറി ഹോസ്പിറ്റല്‍ സീനിയര്‍ വെറ്ററിനറി സര്ജന് അറിയിച്ചു. പ്രതിരോധ കുത്തിവെപ്പിന് 45 രൂപ ഈടാക്കുന്നതും സര്‍ട്ടിഫിക്കറ്റ് നല്കുന്നതുമായിരിക്കും. ഗ്രാമപഞ്ചായത്തിന്റെ ലൈസന്‍സ് ഇല്ലാതെ നായ്ക്കളെ വീടുകളില്‍ വളര്‍ത്താന്‍ പാടില്ല. ലൈസന്‍സ് ലഭിക്കുന്നതിന് പ്രതിരോധ കുത്തിവെപ്പ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. നിലവില്‍ എന്തെങ്കിലും രോഗങ്ങളുള്ള നായ്ക്കളെ ക്യാമ്പുകളില്‍ കൊണ്ട് വരാന്‍ പാടില്ല. പള്ളിക്കുന്ന്. നടവയല്‍, വരദൂര്‍ മൃഗാശുപത്രികളില്‍ എല്ലാ ദിവസവും നായ്ക്കള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് ഉണ്ടായിരിക്കുന്നതാണ്. ഫോണ്‍ നമ്പര്‍ – 9495030806.