മൂടാടിയിൽ പേവിഷബാധക്കെതിരെ വളർത്തു മൃഗങ്ങൾക്ക് കുത്തിവെപ്പ് ക്യാമ്പുകൾ ആരംഭിച്ചു. ആദ്യദിനം മുചുകുന്ന്, നന്തി, ചിങ്ങപുരം എന്നിവിടങ്ങളിൽ ക്യാമ്പുകൾ നടന്നു. 2023 സെപ്റ്റംബർ 28 വരെ പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ക്യാമ്പുകൾ നടക്കും. പട്ടി, പൂച്ച തുടങ്ങിയ വളർത്തു മൃഗങ്ങൾക്കാണ് ക്യാമ്പുകളിലൂടെ വാക്സിൻ നൽകിയത്. മൃഗങ്ങളെ ശാസ്ത്രീയമായി നിർമ്മിച്ച കൂടിനകത്താക്കിയാണ് കുത്തിവെപ്പ് നടത്തിയത്.
പേവിഷബാധക്കെതിരെ കുത്തിവെപ്പ് ക്യാമ്പുകൾ തുടങ്ങി.
