നല്ല വളക്കൂറുള്ള മണ്ണിലും ധാരാളം ജൈവവളം ചേർക്കുന്ന കുരുമുളകുകൊടിക്കും രാസവളം കുറച്ചു നൽകിയാൽ മതി. കൊടിയുടെ ചുറ്റും രണ്ടടിവ്യാസത്തിൽ എടുത്ത തടത്തിൽ വളം വിതറി മുപ്പല്ലി കൊണ്ട് കൊത്തിച്ചേർക്കാം. തടമെടുക്കുമ്പോൾ വേരുകൾക്ക് മുറിവേറ്റാൽ ദ്രുതവാട്ടത്തിനുള്ള സാദ്ധ്യത കൂടും. വളം ഒലിച്ച് നഷ്ടപ്പെടാതിരിക്കാനും, മണ്ണിലെ ഈർപ്പം നിലനിർത്തുന്നതിനും, താപനില ക്രമീകരിക്കുന്നതിനും, കളനിയന്ത്രണത്തിനു പുതയിടീൽ സഹായിക്കും. മഴ ശമിക്കുന്നതോടെ സ്യൂഡോമോണാസ് ഫ്ളൂറസൻസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുകയും ട്രൈ ക്കോഡെർമ്മ കൾച്ചർ ചുവട്ടിൽ ചേർക്കുകയും ചെയ്യുകയാണെങ്കിൽ ദ്രുതവാട്ടം /പൊള്ളുരോഗം എന്നിവ നിയന്ത്രിക്കാൻ സാധിക്കും.
കുരുമുളകിൽ ദ്രുതവാട്ടം തടയാൻ
