Menu Close

മുട്ട അമിനോഅമ്ലം തയ്യാറാക്കുന്ന വിധം

8 കോഴിമുട്ടകൾ നാരങ്ങാനീരിൽ മുങ്ങിക്കിടക്കുന്ന വിധം ഭരണിയിലടച്ച് 15 ദിവസം ഇളക്കാതെവയ്ക്കുക. ഇതിനുശേഷം മുട്ടപൊട്ടിച്ച് മിശ്രിതവുമായി യോജിപ്പിക്കുക. ശേഷം 500 ഗ്രാം ശർക്കര അൽപ്പം വെള്ളംചേർത്ത് പ്രത്യേകംതിളപ്പിക്കുക. തണുത്തശേഷം നേരത്തേ തയ്യാറാക്കിയ മിശ്രിതത്തിലേക്കുചേർത്ത് നന്നായിയിളക്കുക. ഏകദേശം മൂന്നുമാസത്തോളം ഈ മിശ്രിതം ഇങ്ങനെ സൂക്ഷിച്ചു വെയ്ക്കാവുന്നതാണ്. 3 മില്ലി ലിറ്റർ മിശ്രിതം ഒരുലിറ്റർ വെള്ളത്തിൽച്ചേർത്ത് ആഴ്ചയിൽ ഒരുതവണയെന്ന തോതിൽ ചെടികൾക്കു തളിക്കാവുന്നതാണ്.