Menu Close

പരിശീലനം: ശാസ്ത്രീയമായ പശുപരിപാലനം

ക്ഷീരവികസന വകുപ്പിന്റെ പട്ടത്തുള്ള ക്ഷീരപരിശീലനകേന്ദ്രത്തില്‍ വച്ച് 2024 ജൂലൈ 15 മുതല്‍ 20 വരെയുള്ള 5 പ്രവൃത്തിദിവസങ്ങളില്‍ ക്ഷീരകര്‍ഷകര്‍ക്കായി ‘ശാസ്ത്രീയമായ പശുപരിപാലനം’ എന്ന പരിശീലനപരിപാടി ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 2024 ജൂലൈ 12 -ാം തീയതി വൈകുന്നേരം 5 മണിയ്ക്ക് മുമ്പായി ഈ പരിശീലനകേന്ദ്രത്തില്‍ ഫോണ്‍മുഖേനയോ നേരിട്ടോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്ട്രേഷന്‍ ഫീസ് 20 രൂപ. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഓരോ ദിവസവും 150/- രൂപ ദിന ബത്തയും ആകെ 100/- രൂപ യാത്രാബത്തയും നല്‍കുന്നതാണ്. വിലാസം – ക്ഷീരപരിശീലന കേന്ദ്രം, പൊട്ടക്കുഴി റോഡ്,പട്ടം, പട്ടം പി.ഒ., തിരുവനന്തപുരം – 695004, ഫോൺ – 0471 – 2440911, ഇ-മെയില്‍ – principaldtctvm@gmail.com