ഭക്ഷ്യസുരക്ഷയുടെ ഭാഗമായി മത്സ്യ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി സംസ്ഥാന ഫിഷറീസ് വകുപ്പ് കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് മുഖേന നടപ്പാക്കുന്ന ജനകീയ മത്സ്യ കൃഷി രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായി മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. 2023-24 വര്‍ഷത്തേക്കുള്ള മത്സ്യക്കുഞ്ഞ് വിതരണമാണ് നടന്നത്. പഞ്ചായത്തില്‍ 7.632 ഹെക്ടറിലാണ് മത്സ്യകൃഷി ഇറക്കുന്നത്. 35 കര്‍ഷകര്‍ക്കായി 57,230 കാര്‍പ് ഇനം മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു. കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത മാധവന് വിതരണോദ്ഘാടനം നിര്‍വഹിച്ചു.