Menu Close

പൂക്കോട്ട് പച്ചത്തേങ്ങ സംഭരണകേന്ദ്രം തുറക്കുന്നു

കേരകർഷകർക്കു കൈത്താങ്ങായി കോട്ടപ്പടി സഹകരണബാങ്കിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന പച്ചത്തേങ്ങ സംഭരണകേന്ദ്രത്തിന്റെ ഉദ്ഘാടനം 2023 നവമ്പര്‍ 16 വ്യാഴാഴ്ച രാവിലെ 10 മണിക്ക് എൻ.കെ. അക്ബർ (എം.എൽ.എ, ഗുരുവായൂർ) നിർവഹിക്കുന്നു. വി.പി. വിന്‍സന്റ് (പ്രസിഡന്റ്, കോട്ടപ്പടി സഹകരണബാങ്ക്) അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എം കൃഷ്ണദാസ് ( അധ്യക്ഷന്‍, ഗുരുവായര്‍ നഗരസഭ) കര്‍ഷകകാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്യും. അനീഷ്മ ഷനോജ് ആദ്യവില്പന സ്വീകരിക്കും. കേരഫെഡ് മുഖേന നിശ്ചിതമായ താങ്ങുവിലയ്ക്ക് പച്ചത്തേങ്ങ സംഭരിക്കുന്ന കേരളസര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് പുതിയ സംഭരണ കേന്ദ്രം. തൃശൂര്‍ ജില്ലയിലെ പൂക്കോട് കൃഷിഭവൻ പരിധിയിലുള്ള കേരകർഷകര്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് കൃഷിഭവനുമായി ബന്ധപ്പെടുക. ഫോണ്‍: 0487 2554168