പ്രധാനമന്ത്രി മത്സ്യസമ്പദായോജന പദ്ധതിയിൽ 40 ശതമാനം സബ്സിഡിയോടുകൂടി നടപ്പിലാക്കുന്ന പദ്ധതികൾക്കായി വ്യക്തികൾ / സംഘങ്ങൾ / സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഓരുവെള്ളം /ഉപ്പുവെള്ളം നിറഞ്ഞ പ്രദേശങ്ങളിൽ ഒരു ഹെക്ടറിന് സാധനസാമഗ്രികൾക്ക് എട്ടുലക്ഷം രൂപ ഉൾപ്പെടെ ബയോഫ്ലോക് ടാങ്കുകൾ/കുളങ്ങൾ നിർമിക്കൽ, ചെറിയ മറൈൻ ഫിൻ ഫിഷ് ഹാച്ചറി നിർമാണം, ആറ് ടാങ്കുകളുള്ള ഇടത്തരം റീ സർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം (ആർ.എ.എസ്) (കുറഞ്ഞത്) 30 m3/ടാങ്ക്, റഫ്രിജറേറ്റഡ് വാഹനം, ലൈവ് ഫിഷ് വെൻഡിങ് യൂണിറ്റ്, ഹൈടെക് ഫിഷ്മാർട്ട് എന്നിവയാണു പദ്ധതികൾ. അടങ്കൽതുക പ്രകാരം പദ്ധതികൾ നടപ്പിലാക്കുന്നവർക്ക് പ്രവൃത്തികൾ പൂർത്തീകരിച്ചശേഷം പരിശോധിച്ച് 40 ശതമാനം തുക പ്രധാനമന്ത്രി മത്സ്യസമ്പദാ യോജന പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിക്കും. അപേക്ഷകൾ 2023 ഡിസംബർ 20നകം മത്സ്യഫെഡ് കേന്ദ്രയോഫീസിൽ ലഭിക്കണം. കൂടുതൽ വിരങ്ങൾക്ക്: 0471-2458606, 2457756, 2457172.
മത്സ്യം വളര്‍ത്താന്‍ 40 ശതമാനം സബ്സിഡി
