Menu Close

ഒക്ടോബര്‍ 31 നുമ്പ് നിലവിലുള്ളവരും പുതുതായി ചേരുന്നവരും e-KYC പൂര്‍ത്തിയാക്കണം

പി എം കിസാന്‍ സമ്മാന്‍നിധി പദ്ധതിയുടെ ആനുകൂല്യം അനുഭവിച്ചുകൊണ്ടിരിക്കുന്നവര്‍ ശ്രദ്ധിക്കുക. e-KYC നടപടികള്‍ 2023 ഒക്ടോബര്‍ 31 നകം പൂര്‍ത്തീകരിക്കാത്തവര്‍ക്ക് ഇനി പദ്ധതി അനുകൂല്യങ്ങള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല എന്നു മാത്രമല്ല, അപ്രകാരം അനര്‍ഹരാകുന്നവര്‍ ഇതുവരെ കൈപ്പറ്റിയ തുക തിരിച്ചടയ്ക്കേണ്ടിയുംവരും.
പി എം കിസാന്‍ സമ്മാന്‍നിധി പദ്ധതി ആനുകൂല്യം തുടര്‍ന്നുലഭിക്കാന്‍ ആധാര്‍ സീഡിങ്, ഇ -കെ വൈ സി, ഭൂരേഖകള്‍ എന്നിവ വിജയകരമായി പൂര്‍ത്തിയാക്കാത്തവര്‍ 2023 ഒക്ടോബര്‍ 31ന് അകം അതു പൂര്‍ത്തിയാക്കണം. ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം. ആധാര്‍ കാര്‍ഡും ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ ഫോണുമായി
കൃഷിഭവന്‍ നിര്‍ദ്ദേശിക്കുന്ന പോസ്റ്റോഫീസിലെത്തി IPPB സേവിങ്സ് ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കാവുന്നതാണ്.
അക്ഷയ, സി എസ് സി ജനസേവനകേന്ദ്രങ്ങള്‍ മുഖേന eKYC പൂര്‍ത്തീകരിക്കുക. ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴി PMKISSAN GOI എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഗുണഭോക്താക്കള്‍ക്ക് നേരിട്ടും e-KYC പൂര്‍ത്തീകരിക്കാവുന്നതാണ്.
റവന്യൂ വകുപ്പിന്റെ ReLIS പോര്‍ലില്‍ ഭൂരേഖകള്‍ ഉള്ളവര്‍ എയിംസ് പോര്‍ട്ടലില്‍ നേരിട്ടോ അക്ഷയ, സി എസ് സി ജനസേവനകേന്ദ്രങ്ങള്‍ മുഖേനയോ ഭൂരേഖകള്‍ രേഖപ്പെടുത്തേണ്ടതാണ്. ഇതുവരെ ഓണ്‍ലൈന്‍ വഴി സ്ഥലവിവരം രേഖപ്പെടുത്താന്‍ കഴിയാത്തവര്‍ ബന്ധപ്പെട്ട കൃഷിഭൂമിയുടെ 2018 -19 ലെയും നിലവിലെയും ഭൂരേഖകള്‍, അപേക്ഷ എന്നിവ നേരിട്ട് കൃഷിഭവനില്‍ സമര്‍പ്പിച്ച് പിഎം കിസാന്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തേണ്ടതാണ്. ആധാര്‍ സീഡിങ്, ഇ- കെ വൈ സി ഭൂരേഖകള്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തല്‍ എന്നിവ പൂര്‍ത്തീകരിക്കുന്നതിനായി ഒക്ടോബര്‍ മാസത്തില്‍ നടക്കുന്ന
ക്യാമ്പയിനില്‍ പങ്കെടുക്കുവാന്‍ കര്‍ഷകര്‍ അവരുടെ കൃഷിഭൂമി സ്ഥിതി ചെയ്യുന്ന പഞ്ചായത്തുകളിലെ കൃഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്. 2023 ഒക്ടോബര്‍ 31 നകം ഇതെല്ലാം പൂര്‍ത്തീകരിക്കണം.
പിഎം കിസാന്‍ പദ്ധതിയില്‍ പുതുതായി അംഗമാകുന്നതിന് സ്വന്തമായോ അക്ഷയ ഡിജിറ്റല്‍ സേവന കേന്ദ്രങ്ങള്‍ വഴിയോ
ആധാര്‍ കാര്‍ഡ് 2018 -19 ലെയും അതേ ഭൂമിയുടെ നിലവിലെയും കരമടച്ച രസീത് എന്നിവ ഉപയോഗിച്ച് www.pmkisan.gov.in പോര്‍ട്ടലില്‍ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800-180-1551 എന്ന ടോള്‍ഫ്രീ നമ്പറിലോ 0471-2304022,04712964022 എന്നീ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടുക