Menu Close

പ്രധാനമന്ത്രി മത്സ്യസംപാദയോജന: ഘടക പദ്ധതികളിലേയ്ക്ക് അപേക്ഷിക്കാം

ആലപ്പുഴ ജില്ലയില്‍ പ്രധാനമന്ത്രി മത്സ്യസംപാദയോജന പദ്ധതിയുടെ 2023-24 വര്‍ഷത്തെ ജില്ലാപ്ലാനില്‍ ഉള്‍പ്പെടുത്തി അംഗീകാരം ലഭിച്ച ഘടക പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്റഗ്രേറ്റഡ് അലങ്കാര മത്സ്യവിത്തുപരിപാലന യൂണിറ്റ് (യൂണിറ്റ് കോസ്റ്റ്- 25 ലക്ഷം രൂപ), മെക്കനൈസ്ഡ് ഫിഷിംഗ് വെസലുകളില്‍ ബയോടോയ്ലെറ്റ് നിര്‍മാണം (യൂണിറ്റ് കോസ്റ്റ്- 50,000 രൂപ) എന്നിവയാണ് പദ്ധതികള്‍.
ഗുണഭോക്താക്കള്‍ക്ക് 40 ശതമാനം സബ്‌സിഡി അനുവദിക്കും. താത്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷകള്‍ സെപ്റ്റംബര്‍ 20-ന് വൈകിട്ട് അഞ്ചിനകം ബന്ധപ്പെട്ട മത്സ്യഭവന്‍ ഓഫീസുകളില്‍ നല്‍കണം. ഫോണ്‍: 0477 2251103, 0477 225 2814