പി.എം.കിസാൻ ആനുകൂല്യം ലഭിക്കുന്നതിനുവേണ്ടി കര്‍ഷകര്‍ ആധാർനമ്പര്‍ ബാങ്കക്കൗണ്ടുമായി ബന്ധിപ്പിക്കൽ, ഇ-കെ.വൈ.സി, ഭൂമിയുടെ വിവരങ്ങൾ ചേർക്കൽ എന്നീ പ്രവർത്തനങ്ങൾ സെപ്റ്റംബര്‍ 30 നകം പൂർത്തീകരിക്കണമെന്ന് മലപ്പുറം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ഇതിനായി ജില്ലയിലെ കൃഷിഭവനുകളിൽ വരും ദിവസങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിക്കും. നിലവിൽ ഈ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച കർഷകർ വീണ്ടും ചെയ്യേണ്ടതില്ലെന്നും പ്രവർത്തനങ്ങൾ പൂർത്തീകരിക്കാത്ത ഗുണഭോക്താക്കൾക്ക് തുടർന്ന് ആനുകൂല്യം ലഭിക്കുന്നതല്ലെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.