പി.എം. കിസാന്റെ ഗഡുക്കള്‍ മുടങ്ങി കിടക്കുന്നവര്‍ക്കും പുതായതായി പി.എം. കിസാന്‍ പദ്ധതിയില്‍ ചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പോസ്റ്റോഫീസുകളിലൂടെ പ്രത്യേക സേവനം ഒരുക്കുന്നു. ഗുണഭോക്താക്കള്‍ക്ക് സമീപത്തുള്ള പോസ്റ്റ് ഓഫീസിലെത്തി എ.പി.പി.ബി. അക്കൗണ്ട് ആരംഭിച്ച് ആധാര്‍ സീഡഡ് അക്കൗണ്ട് ഉള്‍പ്പടെയുള്ള വിവിധ സേവനങ്ങള്‍ നേടാം. ഓക്ടോബര്‍ മാസത്തില്‍ പി.എം. കിസാന്റെ അടുത്ത ഗഡു ലഭിക്കും.
അക്കൗണ്ട് തുറക്കുന്നതിനായി ഗുണഭോക്താക്കള്‍ ആധാര്‍കാര്‍ഡും മൊബൈല്‍ ഫോണും കയ്യില്‍ കരുതണം. പി.എം. കിസാന്റെ ഇ-കെ.വൈ.സി.യും ലാന്റ് വെരിഫിക്കേഷനും അക്ഷയ കേന്ദ്രങ്ങള്‍ വഴി പൂര്‍ത്തിയാക്കണം.
പോസ്റ്റ് ഓഫീസുകള്‍ വഴി പി.എം. കിസാന്റെ ഗഡു കൈപ്പറ്റാം
