കണ്ണൂർ കക്കാട് റോഡിൽ ജില്ലാ ഹോമിയോ ആശുപത്രിക്കു സമീപം പ്രവർത്തിക്കുന്ന മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വെച്ച് “പന്നി വളർത്തൽ” എന്ന വിഷയത്തിൽ രണ്ട് ദിവസത്തെ പരിശീലന ക്ലാസ് 2025 ജൂലൈ 22, 23 തീയതികളിൽ നടത്തപ്പെടുന്നു. (രാവിലെ 10.15 മുതൽ വൈകുന്നേരം 5.00 മണി വരെ) നടത്തപ്പെടുന്നു. പരിശീലന ക്ലാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 21.07.2025-ന് വൈകുന്നേരം 4.00 മണിക്ക് മുമ്പായി പരിശീലന കേന്ദ്രത്തിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ 50 പേർക്ക് മാത്രമേ ക്ലാസ്സിൽ പ്രവേശനമുണ്ടായിരിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ നം.04972763473.
പന്നി വളർത്തൽ പരിശീലനം
