എളവള്ളി ഗ്രാമപഞ്ചായത്തിൽ എല്ലാ വീടുകളിലും പ്ലാവ് തൈ വെച്ചുപിടിപ്പിക്കുന്ന സമ്പൂർണ്ണ പ്ലാവ് ഗ്രാമം പദ്ധതി രണ്ടാം ഘട്ടം തുടങ്ങി. പ്ലാവ് ഗ്രാമം പദ്ധതിയുടെ രണ്ടാംഘട്ടം ഉദ്ഘാടനം എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്സ് നിർവഹിച്ചു. 100 രൂപ വിലയുള്ള ആയുർജാക്ക് ഇനത്തിൽപ്പെട്ട 2500 തൈകളാണ് ഈ വർഷം വിതരണം ചെയ്യുന്നത്. എഴുപത്തിയഞ്ച് ശതമാനം സബ്സിഡി നൽകുന്നതിനാൽ 25 രൂപയ്ക്ക് ഒരു തൈ ലഭിക്കും. മൂന്നുവർഷംകൊണ്ട് കായ്ക്കുന്ന പ്ലാവ് രണ്ട് ചതുരശ്ര അടി വിസ്തീർണ്ണത്തിലും രണ്ടടി താഴ്ചയിലും തയ്യാറാക്കിയ കുഴികളിലാണ് നടേണ്ടത്. കൃത്യമായ നന കൊടുത്താൽ വർഷത്തിൽ എല്ലാ സമയവും കായ്ഫലം തരുന്ന ഇനമാണ് ആയുർ ജാക്ക്.