Menu Close

കേരള കാർഷികസർവ്വകലാശാലയിൽ പി.ജി. ഡിപ്ലോമ

കേരള കാർഷികസർവ്വകലാശാലയുടെ കീഴിലുള്ള വിവിധ കോളേജുകളിൽ/ കേന്ദ്രങ്ങളിൽ 2024-25 അധ്യയന വർഷം താഴെപറയുന്ന പി.ജി. ഡിപ്ലോമ (1 വർഷം) കോഴ്സുകളിലേക്ക് സർക്കാർ, വ്യവസായം, പൊതു മേഖല, സർവ്വകലാശാല, മറ്റു സർക്കാർ സഹായം ലഭ്യമായ സ്ഥാപനങ്ങൾ എന്നിവയിൽ ഉദ്യോഗത്തിലിരിക്കുന്നവരിൽ നിന്നും (Working Professionals) നിരാക്ഷേപ പത്രം/ സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റ് സഹിതം അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷിക്കേണ്ട അവസാന തീയതി – 2024 ഓഗസ്റ്റ് 4

പി.ജി. ഡിപ്ലോമ കോഴ്സുകൾ:
1. ന്യൂട്രീഷൻ & ഡയറ്റെറ്റിക്സ് (കാർഷിക കോളേജ്, വെള്ളാനിക്കര)
2. ഫൂഡ് ഇൻഡസ്ട്രി മാനേജ്മെൻ്റ് ആൻ്റ് ക്വാളിറ്റി കൺട്രോൾ (കാർഷിക കോളേജ്, വെള്ളാനിക്കര)
3. ഹൈടെക് ഹോർട്ടികൾച്ചർ (കാർഷിക കോളേജ്/ ആർ.എ.ആർ.എസ്, അമ്പലവയൽ)
4. അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ മാനേജ്മെന്റ് (കാർഷിക കോളേജ്, വെള്ളായണി)
5. ഇന്റഗ്രേറ്റഡ് ഫാം മാനേജ്മെന്റ് (കമ്മ്യൂണിക്കേഷൻ സെന്റർ, മണ്ണുത്തി)

അപേക്ഷ സമർപ്പിക്കുവാൻ www.admissions.kau.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ – 0487 – 243 8139