മരച്ചീനി നടുമ്പോള്‍ത്തന്നെ മീലിമൂട്ടയെ കരുതിയിരിക്കണം. മീലിമൂട്ട പോലുള്ള കീടങ്ങളുടെ ആക്രമണമില്ലാത്ത ചെടികളിൽനിന്നുമാത്രം കമ്പുകൾ നടാനെടുക്കുക. നടാനുള്ള വിത്തുകളും കമ്പുകളും കീടവിമുക്തമായെന്ന് ഉറപ്പുവരുത്താന്‍ അവ നടുന്നതിനുമുമ്പ് ഒരു ശതമാനം വീര്യത്തിൽ ഡൈമെത്തോയേറ്റിൽ മുപ്പതു മിനുട്ട് മുക്കി വക്കുക.
മീലിമൂട്ടയെ ചെറുക്കാന്‍ സിടിസിആർഐ വികസിപ്പിച്ചെടുത്ത ജൈവകീടനാശിനികളായ
ശ്രേയ 7-10 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ലായനിയാക്കി തളിക്കുക. വേപ്പെണ്ണ 10 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ 5 മില്ലി സോപ്പുലായനി ചേർത്ത് ഒരാഴ്ച ഇടവിട്ട് രണ്ടു പ്രാവശ്യം തളിക്കുക. ഇമിഡക്ളോറോപിഡ് ഒരു മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ലായനിയാക്കി സ്പ്രേ ചെയ്തു കൊടുക്കുക. ക്ലോർപൈറിഫോസ് രണ്ടു മില്ലി ഒരു ലിറ്റർ വെള്ളത്തിന് എന്ന തോതിൽ മണ്ണിൽ ഒഴിച്ചുകൊടുക്കുക.