ഇലയുടെ തണ്ടുകൾ നീണ്ടുനേർത്ത് എലിവാൽപോലെ കാണപ്പെടുക, ഇലകൾ താഴേക്കു ചുരുളുക, വളർച്ച മുരടിക്കുക എന്നിവയാണ് മഞ്ഞമണ്ടരിബാധയുടെ ലക്ഷണങ്ങൾ. ഇവയെ നിയന്ത്രിക്കാനായി വേപ്പെണ്ണ എമൽഷൻ തളിക്കുക. അസാഡിറാക്റ്റിൻ 3 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്നതോതിൽ ലായിനിയാക്കി തളിക്കുക. ആക്രമണം രൂക്ഷമാകുന്ന സന്ദർഭങ്ങളിൽ വെറ്റബിൾ സൾഫർ 3 ഗ്രാം ഒരുലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ലായിനിയാക്കി തളിക്കുക.