ഇലതീനി പുഴുക്കളെ അകറ്റാൻ ഫലപ്രദമായി പപ്പായ ഇല സത്ത് ഉപയോഗിക്കാം. തയ്യാറാക്കാനായി 100 മില്ലി ലിറ്റർ വെള്ളത്തിൽ 50 ഗ്രാം നുറുക്കിയ പപ്പായ ഇല മുക്കി ഒരു രാത്രി ഇട്ടു വയ്ക്കുക. ഇല അടുത്ത ദിവസം ഞെരടിപ്പിഴിഞ്ഞ് എടുത്ത സത്ത് മൂന്നു നാലിരട്ടി വെള്ളം ചേർത്ത് തളിക്കുക.