പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.
ഒറ്റപ്പാലത്തിലെ കാര്‍ഷികപുരോഗതി
✓ 104 കൃഷിക്കൂട്ടങ്ങൾ തുടങ്ങി.
✓ 70 ഫാം പ്ലാനുകൾ ആരംഭിച്ചു.
✓ 280 ഹെക്ടറിൽ പുതുകൃഷി.
✓ 500 ഹെക്ടറിൽ ജൈവകൃഷി.
✓ 3000 പുതിയ തൊഴിലവസരങ്ങൾ.
✓ 3 കേരഗ്രാമങ്ങൾ ആരംഭിച്ചു.
✓ 39.40 ലക്ഷം രൂപയുടെ മണ്ണുസംരക്ഷണ പ്രവർത്തനങ്ങൾ നടത്തി.
✓ 2 വിള ആരോഗ്യപരിപാലന കേന്ദ്രങ്ങൾ ആരംഭിച്ചു.
✓ 215.5 ലക്ഷം രൂപ ചെലവിൽ ജലസേചനത്തിനായുള്ള 6 കുളങ്ങളുടെ നവീകരണം നടത്തി.
✓ 2 നാളികേര സംഭരണ കേന്ദ്രങ്ങൾ ആരംഭിച്ചു.
✓ ഒറ്റപ്പാലത്ത് പ്ലാൻ്റ് ഹെൽത്ത് ക്ലിനിക് ആരംഭിച്ചു.
✓ വന്യമൃഗ ശല്യത്തിനെതിരെ സോളാർ ഫെൻസിങ് പദ്ധതി നടപ്പാക്കി.
✓ 70.62 ലക്ഷം രൂപ ചെലവിൽ ആറാട്ടുകുളം നവീകരണം നടത്തി.