കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ 2025 ആഗസ്റ്റ് 11, 12 തീയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ ‘ആട് വളര്‍ത്തല്‍ വ്യവസായികാടിസ്ഥാനത്തില്‍’ എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കും. ആഗസ്റ്റ് ഒമ്പതിനകം 9447525485 നമ്പറില്‍ രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം.