നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ‘തെങ്ങിനുതടം മണ്ണിനുജലം’ ക്യാമ്പയിൻ സംഘടിപ്പിച്ചു.
കര്‍ഷകര്‍, സന്നദ്ധ സംഘടനകള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പ്രദേശവാസികള്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്.