പച്ചക്കറികളിൽ രാസകീടനാശിനി പ്രയോഗം കഴിവതും ഒഴിവാക്കണം. ജൈവകീടനാശിനികളായ വേപ്പെണ്ണ ഇമൾഷൻ, വേപ്പെണ്ണ – വെളുത്തുള്ളി മിശ്രിതം തുടങ്ങിയവ ഇലതീനിപ്പുഴുക്കൾ, വെള്ളീച്ച, പയറിലെ മുഞ്ഞ, ചിത്രകീടം ഇവയ്ക്കെതിരെ ഫലപ്രദമായി വിനിയോഗിക്കാം. കൂടാതെ വിവിധതരം കെണികൾ – പഴക്കെണി, തുളസിക്കെണി, ഫെറമോൺ കെണികൾ എന്നിവ വെച്ചും കീടങ്ങളെ ആകർഷിച്ച് നശിപ്പിക്കാം.