സംസ്ഥാന സര്‍ക്കാരിന്റെ ജൈവ കൃഷി പ്രോത്സാഹിപ്പിക്കാനുള്ള പുതിയ പദ്ധതിയായ ജൈവ കാര്‍ഷികമിഷന്റെ കണ്ണൂര്‍ ജില്ലാതല കമ്മിറ്റി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. ആത്മ പ്രൊജക്ട് ഡയറക്ടര്‍ എ സുരേന്ദ്രന് കണ്‍വീനറായും എന്‍ ഡബ്ല്യു ഡി പി ആര് എ ഡെപ്യൂട്ടി ഡയറക്ടര്‍ തുളസി ചെങ്ങാട്ട് കോ കണ്‍വീനറായുമായാണ് ജില്ലാതല കമ്മിറ്റി രൂപീകരിച്ചത്. ജില്ലയിലെ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, കെ വി കെ പ്രതിനിധി മുതലായ കൃഷി വകുപ്പ് ഉദേ്യാഗസ്ഥരും കൃഷി അനുബന്ധ വകുപ്പുകളുടെ ജില്ലാതല ഉദേ്യാഗസ്ഥരും എം ജി എന്‍ ആര് ഇ ജി എസ് ജില്ലാ പ്രതിനിധി, കുടുംബശ്രീ പ്രതിനിധി, കര്‍ഷക പ്രതിനിധികള്‍ തുടങ്ങിയവര്‍ കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും.