Menu Close

ഓണ്‍ലൈന്‍ പരിശീലന പരിപാടി: ‘രോഗകീട നിയന്ത്രണം ജൈവ ജീവാണു മാര്‍ഗങ്ങളിലൂടെ’

കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ ഇ-പഠന കേന്ദ്രം നടത്തിവരുന്ന ‘രോഗകീട നിയന്ത്രണം ജൈവ ജീവാണു മാര്‍ഗങ്ങളിലൂടെ’ എന്ന വിഷയത്തിലെ സൗജന്യ ഓണ്‍ലൈന്‍ പരിശീലന പരിപാടിയുടെ പുതിയ ബാച്ച് 2024 ഓഗസ്റ്റ് 26 ന് ആരംഭിക്കുന്നു. പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ 2024 ഓഗസ്റ്റ് 25 നകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 24 ദിവസം ദൈര്‍ഘ്യമുള്ളതും പൂര്‍ണ്ണമായും മലയാളത്തില്‍ പരിശീലിപ്പിക്കുന്ന കോഴ്സ് പത്ത് സെഷനുകളിലായി കെ.എ.യു. MOOC പ്ലാറ്റ്ഫോമിലൂടെ പ്രയോജനപ്പെടുത്താവുന്നതാണ്. നിശ്ചിത ഫീസ് ഈടാക്കി സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്. www.celkau.in/MOOC എന്ന ലിങ്കില്‍ ക്ലിക് ചെയ്ത് ഈ പരിശീലന കോഴ്സില്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഓഗസ്റ്റ് 26 മുതല്‍ ‘പ്രവേശനം’ എന്ന ബട്ടണ്‍ ക്ലിക് ചെയ്ത് യുസര്‍ ഐ ഡി യും പാസ്സ്വേര്‍ഡും ഉപയോഗിച്ച് ക്ലാസ്സുകളില്‍ പങ്കെടുക്കാം.