Menu Close

കാര്‍ഷികസര്‍വ്വകലാശാലയിൽ ഓണ്‍ലൈന്‍ പരിശീലനം

വെള്ളാനിക്കര ഡാറ്റാ വിഷകലനത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ ‘R’ സോഫ്റ്റുവെയറില്‍ എന്ന വിഷയത്തില്‍ അഞ്ചു ദിവസത്തെ ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കുന്നു. കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ പഠന കേന്ദ്രമാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ‘R’ സോഫ്റ്റുവെയറിന്റെ വിശദമായ ഉപയോഗം, ഡാറ്റാ വിശകലന രീതികള്‍ എന്നീ വിഷയങ്ങളിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. 2024 സെപ്റ്റംബര്‍ 9 മുതല്‍ 13 വരെയാണ് പരിശീലനം. ഉച്ചയ്ക്ക് 2 മണി മുതല്‍ 5 മണി വരെ ഓണ്‍ലൈനായി പങ്കെടുക്കാം. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്കു സര്‍ട്ടിഫിക്കറ്റ് ലഭിക്കും. 1000 രൂപയാണ് പരിശീലന ഫീസ്. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് https://forms.gle/TB2VThsj59eFJiEj8 എന്ന ലിങ്ക് ഉപയോഗിച്ച് പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഫോൺ – +91 8547837256, ഇമെയില്‍ – celkau@gmail.com എന്ന ഇമെയില്‍ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്.