Menu Close

വിരിപ്പ് നെല്ല് സംഭരണം: ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

ഒന്നാം വിള ( വിരിപ്പ് ) വികേന്ദ്രീകൃത നെല്ല് സംഭരണ പദ്ധതിയുടെ ഭാഗമായി സപ്ലൈകോ കർഷകരിൽ നിന്ന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. 2026 ഡിസംബർ 31 നകം കൊയ്ത്ത് പൂർത്തിയാകുന്ന എല്ലാ കർഷകരും സെപ്റ്റംബർ 30 നകം രജിസ്ടേഷൻ പൂർത്തിയാക്കണം. നേരിട്ടോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ www.supplycopaddy.in എന്ന വെബ് സൈറ്റിലുടെയോ അപേക്ഷ സമർപ്പിക്കാം. രജിസ്ടേഷൻ സംബന്ധിച്ച അവശ്യസാഹായത്തിനായി കർഷകർക്ക് ബന്ധപ്പെട്ട കൃഷി ഭവനുകളുമായും പാടശേഖര സമതികളുമായും ബന്ധപ്പെടാവുന്നതാണ്. ഓരോ പാടശേഖരത്തിനും, നെല്ലിനത്തിനും, ഭുമിരീതിക്കും വെവ്വേറേ അപേക്ഷകൾ സമർപ്പിക്കണം.