മലപ്പുറം കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. തദ്ദേശീയ ഭക്ഷ്യ വസ്തുക്കൾ കൂടുതലായി ആശ്രയിക്കുന്ന തീറ്റക്രമം വഴി ഉരുക്കൾക്ക് മെച്ചപ്പെട്ട ആരോഗ്യവും പാലുൽപാദനവും വർധിച്ച പ്രത്യുൽപാദനതോതും കൈവരിക്കുന്നതിnന് കർഷകരെ പ്രാപ്തരാക്കുന്നതിനായാണ് പരിശീലനം. തവനൂര്‍ കെ.സി.എ.ഇ.ടി ക്യാംപസിലാണ് പരിശീലനം. 8547193685 എന്ന മൊബൈല്‍ ഫോണ്‍ നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം. പരിശീലന തീയതി കര്‍ഷകരെ നേരിട്ട് അറിയിക്കും. ഇ. മെയില്‍: kvkmalappuram@kau.in