Menu Close

ക്ഷീരകർഷകർക്ക് ഓണ സമ്മാനമായി ഓണ മധുരം പദ്ധതി, മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു

കേരള ക്ഷീര കർഷക ക്ഷേമനിധി ബോർഡിന്റെ നേതൃത്വത്തിൽ ക്ഷീരകർഷകർക്ക് 300 രൂപ ധനസഹായം നൽകുന്ന ഓണമധുരം 2024 പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ക്ഷീര വികസന -മൃഗ സംരക്ഷണവകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിച്ചു. പഴയകട എം.ഡബ്ല്യൂ.എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ.ആൻസലൻ എം.എൽ.എ അധ്യക്ഷനായിരുന്നു. ക്ഷീരകർഷകരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനും ആശ്വാസ പദ്ധതികൾ നടപ്പാക്കുന്നതിനും കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ് വഹിക്കുന്ന പങ്ക് അഭിനന്ദനമർഹിക്കുന്നതായി മന്ത്രി അഭിപ്രായപ്പെട്ടു. 2023  ആഗസ്റ്റ് മുതൽ 2024 ജൂലൈ വരെ ക്ഷീരസംഘങ്ങളിൽ പാലളന്ന എല്ലാ ക്ഷീരകർഷകർക്കും ക്ഷേമനിധി അംഗങ്ങൾക്കുമാണ് ഓണമധുരം പദ്ധതിയിലൂടെ ധനസഹായം നൽകിയത്. ക്ഷീര കർഷക ക്ഷേമനിധി ബോർഡിന്റെ വിവാഹ ധനസഹായം സി.കെ ഹരീന്ദ്രൻ എം.എൽ.എ വിതരണം ചെയ്തു.