നെൽച്ചെടിയുടെ വളർച്ച മുരടിക്കുന്നു. മൂപ്പെത്തിയ ഇലകളിൽ തുടങ്ങുന്ന മഞ്ഞളിപ്പ് നാമ്പിലകളിൽ വ്യാപിക്കുന്നു. മൂത്ത ഇലകളുടെ അഗഭാഗത്ത് തുടങ്ങുന്ന കരിച്ചിൽ അകത്തേക്ക് വ്യാപിക്കുകയും ഇല മുഴുവനായി കരിയുകയും ചെയ്യുന്നു. മഞ്ഞളിപ്പ് പാടം മുഴുവൻ വ്യാപിക്കുന്നു . ചിനപ്പു പൊട്ടുന്നത് കുറയുന്നു. എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ
പരിപാലന ക്രമം:-
മണ്ണ് പരിശോധന നടത്തി അതിനനുസരിച്ച് നൈട്രജൻ വളങ്ങൾ നൽകണം. 5% യൂറിയ ഇലകളിൽ തളിക്കുക. ഹെക്ടറിന് 5 ടൺ ജൈവവളം അടിവളമായി നൽകുക.
നെല്ലിലെ നൈട്രജൻ അഭാവം എങ്ങനെ തിരിച്ചറിയാം
