ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് വെള്ളായണി കാര്‍ഷികസര്‍വകലാശാലയില്‍ 2024 ഒക്ടോബര്‍ 16,17 തീയതികളില്‍ ‘ആഗോള പോഷകാഹാര സുരക്ഷയ്ക്കുള്ള നൂതന തന്ത്രങ്ങള്‍’ എന്ന വിഷയത്തില്‍ ദ്വിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കും. ലോക ഭക്ഷ്യദിനാഘോഷത്തില്‍ യു.എന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ പ്രോജക്റ്റായ റൈസ് ഫോര്‍ട്ടിഫിക്കേഷന്റെ സാങ്കേതിക സപ്പോര്‍ട്ട് യൂണിറ്റ് സംഘടിപ്പിക്കുന്ന സെമിനാര്‍ ഭക്ഷ്യശാക്തീകരണത്തിലൂടെ ആഗോള പോഷകാഹാര വെല്ലുവിളികളെ നേരിടാന്‍ ലക്ഷ്യമിടുന്നു. കേരള കാര്‍ഷികസര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബി. അശോക് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് സെമിനാറിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.