Menu Close

കൂണ്‍കൃഷിയില്‍ ഓണ്‍ലൈന്‍ പരിശീലനം

കേരള കാര്‍ഷികസര്‍വ്വകലാശാല ഇ-പഠനകേന്ദ്രം “കൂണ്‍കൃഷി”യ്കാകയുള്ള ഓണ്‍ലൈന്‍ പരിശീലനപരിപാടിയുടെ പുതിയ ബാച്ച് 2024 സെപ്റ്റംബർ മാസം 19ന് ആരംഭിക്കുന്നു. സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് കോഴ്സ് കൈകാര്യം ചെയ്യുന്നത്. താല്‍പ്പര്യമുള്ളവര്‍ സെപ്റ്റംബർ 18 നകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

20 ദിവസം ദൈര്‍ഘ്യമുള്ള കോഴ്സ് പൂര്‍ണ്ണമായും മലയാളത്തിലാണ്. ഒന്‍പത് സെഷനുകളിലായി കെ.എ.യു. MOOC പ്ലാറ്റ്ഫോമിലൂടെ പഠിതാവിന്റെ സൗകര്യാര്‍ത്ഥം പ്രയോജനപ്പെടുത്താവുന്ന വിധത്തിലാണ് ക്രമീകരണം. കമ്പ്യൂട്ടര്‍ ഉപയോഗിച്ചോ സ്മാര്‍ട്ട് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചോ പഠനം നടത്താവുന്നതാണ്. ഫൈനല്‍ പരീക്ഷ പാസാവുന്ന പഠിതാക്കള്‍ക്ക് ആവശ്യമെങ്കില്‍ സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്. സര്‍ട്ടിഫിക്കറ്റിന് നിശ്ചിത ഫീസ്‌ ഈടാക്കുന്നതാണ്.

www.celkau.in/MOOC/Default.aspx എന്ന ലിങ്കില്‍ ക്ലിക് ചെയ്ത് കോഴ്സില്‍ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ മേല്‍പ്പറഞ്ഞ ലിങ്കില്‍ ലഭ്യമാണ്. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സെപ്റ്റംബർ 19 മുതല്‍ ‘പ്രവേശനം’ എന്ന ബട്ടണ്‍ ക്ലിക് ചെയ്ത് യുസര്‍ ഐ ഡി യും പാസ്സ്‌വേര്‍ഡും നല്‍കി ക്ലാസ്സുകളില്‍ പങ്കെടുക്കാവുന്നതാണ്.