ജില്ലാ വനിതാ ശിശു വികസന ഓഫീസ് പയ്യന്നൂര്‍ ബ്ലോക്ക് പരിധിയിലുള്ള വനിതകള്‍ക്ക് സൗജന്യ കൂണ്‍ കൃഷി പരിശീലനം നല്‍കുന്നു. 25നും 45 നും ഇടയില്‍ പ്രായമുള്ള ബി പി എൽ കുടുംബത്തിലെ വനിതകള്‍, വിധവകള്‍ എന്നിവര്‍ക്ക് 2025 സെപ്റ്റംബര്‍ 23 നകം അപേക്ഷിക്കാം. ഫോൺ 9605477899, 9497770157.
പത്തനംതിട്ട ജില്ലയിലെ മഞ്ഞാടി ഡക്ക് ഹാച്ചറി & ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2025 സെപ്റ്റംബർ 24, 25 തീയതികളിൽ “എരുമ വളർത്തൽ ” എന്ന വിഷയത്തിൽ 2 ദിവസത്തെ സൗജന്യ പരിശീലനം നടത്തുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ 0469-2965535 എന്ന നമ്പരിൽ ഓഫീസ് പ്രവർത്തന സമയത്ത് മുൻകൂട്ടി വിളിച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് .