മുളിയാർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്ന്റെ നേതൃത്വത്തിൽ നടത്തിയ തണ്ണിമത്തൻ കൃഷിയുടെ വിളവെടുപ്പ് മുളിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി വി മിനി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ വിവിധ വാർഡുകളിലായി കുടുംബശ്രീ ജെ എൽ ജി പ്രവർത്തകർ അഞ്ചേക്കറോളം സ്ഥലത്താണ് വിവിധ തരത്തിലുള്ള തണ്ണിമത്തൻ കൃഷി ഒരുക്കിയത്.