മഴ സമയത്ത് കന്നുകാലികളിൽ അകിട് വീക്ക രോഗ സാധ്യത കൂടുതലായതിനാൽ പാൽ കറന്ന ശേഷം ടിങ്ചർ അയഡിൻ ലായനിയിൽ (Tincture iodine solution) മുലക്കാമ്പുകൾ 7 സെക്കൻഡ് നേരം മുക്കി വെക്കുക. മഴ സമയത്ത് തൊഴുത്തിലെ വെള്ളക്കെട്ടിൽ അധിക നേരം കന്നുകാലികൾ നിൽക്കാനിടയായാൽ കുളമ്പ് ചീയൽ രോഗം ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ പൊട്ടാസ്യം പെർമഗ്നറ്റ് ലായനി ഉപയോഗിച്ച് ദിവസവും 3 നേരം കുളമ്പു വൃത്തിയാക്കുക മഴക്കാലത്ത് കന്നുകുട്ടികളിൽ ന്യുമോണിയ വരാനുള്ള സാധ്യതയുള്ളതിനാൽ തൊഴുത്തിലെ ചോർച്ച പരിഹരിക്കുകയും വെള്ളക്കെട്ട് ഒഴിവാകുകയും ചെയ്യണം ബാഹ്യപരാദങ്ങളായ കൊതുക്, കടിയീച്ചകൾ തുടങ്ങിയവയുടെ ഉപദ്രവം തടയുന്നതിനായി ചാണക കുഴികളിൽ കുമ്മായം വിതറുക.
മഴക്കാല ബാക്റ്റീരിയൽ രോഗങ്ങളിൽ പ്രധാനിയാണ് എലിപ്പനി (Leptospirosis) മഴ മാറിയതിന് ശേഷമുള്ള സമയങ്ങളിൽ ഈ രോഗം വ്യാപിക്കുന്നതായി കാണാം. പശു, ആട്, എരുമ, ചെമ്മരിയാട്, നായ തുടങ്ങിയവയെ ഈ രോഗം ബാധിക്കുന്നു. രോഗം ബാധിച്ച എലിയുടെ മൂത്രത്തിലൂടെയാണ് രോഗപ്പകർച്ച ഉണ്ടാകുന്നത്. പശുക്കളിൽ ഉയർന്ന പനി, തീറ്റയെടുക്കാതിരിക്കൽ, ഗർഭം അലസൽ (6-9 മാസം ), മറുപിള്ള വീഴാതിരിക്കാൻ അകിടുവീക്കം തുടങ്ങിയവയാണ് രോഗ ലക്ഷണം. രോഗ ലക്ഷണം ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ വെറ്റിനറി ഡോക്ടറുടെ നിർദ്ദേശ പ്രകാരം ആന്റിബിയോട്ടിക് കൊടുക്കുക.
കൃഷി വിജ്ഞാനകേന്ദ്രം കൊല്ലം