Menu Close

മില്‍ക്ക് ഷെഡ് വികസന പദ്ധതിയുടെ വിവിധ ധനസഹായ പദ്ധതികളിലേക്ക് അപേക്ഷിക്കാം.

ക്ഷീരവികസന വകുപ്പിന്റെ 2023-24 വര്‍ഷത്തെ മില്‍ക്ക് ഷെഡ് വികസന പദ്ധതി പ്രകാരം നടപ്പാക്കുന്ന വിവിധ ധനസഹായ പദ്ധതികളിലേക്ക് ഓണ്‍ലൈനായി 2023 ഒക്ടോബര്‍ 16 വരെ അപേക്ഷിക്കാം. www.ksheersaree.kerala.gov.in മുഖേന രജിസ്റ്റര്‍ ചെയ്യാം. വ്യക്തിഗത വിഭാഗങ്ങളില്‍ അപേക്ഷിക്കാവുന്ന പദ്ധതികള്‍:

  1. ഒരു പശു യൂണിറ്റ്, രണ്ട് പശു യൂണിറ്റ്, അഞ്ച് പശു യൂണിറ്റ്, 10 പശു യൂണിറ്റ് (എല്ലാം ടോപ്പ് അപ്പ് യൂണിറ്റ് ഷെഡോടുകൂടി).
  2. ഒരു പശു യൂണിറ്റ്, രണ്ട് പശു യൂണിറ്റ്, അഞ്ച് പശു യൂണിറ്റ്, 20 പശു യൂണിറ്റ് (എല്ലാം ടോപ്പ് അപ്പ് യൂണിറ്റ് ഷെഡില്ലാതെ).
  3. ഹീഫര്‍ പാര്‍ക്ക് (ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായി നേരിട്ട് ബന്ധപ്പെടുക)
  4. കറവ യന്ത്രം
  5. കാലിത്തൊഴുത്ത് നിര്‍മ്മാണം
  6. ഡയറി ഫാം ആധുനികവത്ക്കരണം കാറ്റഗറി എ സബ്സിഡി 5000 രൂപ
  7. ഡയറി ഫാം ആധുനികവത്ക്കരണം കാറ്റഗറി ബി സബ്സിഡി 5001 മുതല്‍ 10,000 രൂപ വരെ
  8. ഡയറി ഫാം ആധുനികവത്ക്കരണം കാറ്റഗറി സി സബ്സിഡി 10,001 മുതല്‍ 25,000 രൂപ വരെ
  9. ഡയറി ഫാം ആധുനികവത്ക്കരണം കാറ്റഗറി ഡി സബ്‌സിഡി 25,001 മുതല്‍ 50,000 രൂപ വരെ

കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.