ക്ഷീരവികസന വകുപ്പിന്റെ 2023-24 വര്‍ഷത്തെ മില്‍ക്ക് ഷെഡ് വികസന പദ്ധതി പ്രകാരം നടപ്പാക്കുന്ന വിവിധ ധനസഹായ പദ്ധതികളിലേക്ക് ഓണ്‍ലൈനായി 2023 ഒക്ടോബര്‍ 16 വരെ അപേക്ഷിക്കാം. www.ksheersaree.kerala.gov.in മുഖേന രജിസ്റ്റര്‍ ചെയ്യാം. വ്യക്തിഗത വിഭാഗങ്ങളില്‍ അപേക്ഷിക്കാവുന്ന പദ്ധതികള്‍:
- ഒരു പശു യൂണിറ്റ്, രണ്ട് പശു യൂണിറ്റ്, അഞ്ച് പശു യൂണിറ്റ്, 10 പശു യൂണിറ്റ് (എല്ലാം ടോപ്പ് അപ്പ് യൂണിറ്റ് ഷെഡോടുകൂടി).
- ഒരു പശു യൂണിറ്റ്, രണ്ട് പശു യൂണിറ്റ്, അഞ്ച് പശു യൂണിറ്റ്, 20 പശു യൂണിറ്റ് (എല്ലാം ടോപ്പ് അപ്പ് യൂണിറ്റ് ഷെഡില്ലാതെ).
- ഹീഫര്‍ പാര്‍ക്ക് (ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായി നേരിട്ട് ബന്ധപ്പെടുക)
- കറവ യന്ത്രം
- കാലിത്തൊഴുത്ത് നിര്‍മ്മാണം
- ഡയറി ഫാം ആധുനികവത്ക്കരണം കാറ്റഗറി എ സബ്സിഡി 5000 രൂപ
- ഡയറി ഫാം ആധുനികവത്ക്കരണം കാറ്റഗറി ബി സബ്സിഡി 5001 മുതല്‍ 10,000 രൂപ വരെ
- ഡയറി ഫാം ആധുനികവത്ക്കരണം കാറ്റഗറി സി സബ്സിഡി 10,001 മുതല്‍ 25,000 രൂപ വരെ
- ഡയറി ഫാം ആധുനികവത്ക്കരണം കാറ്റഗറി ഡി സബ്‌സിഡി 25,001 മുതല്‍ 50,000 രൂപ വരെ
കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.