ക്ഷീരവികസനവകുപ്പ് കോട്ടയം ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ യൂണിറ്റിന്റെയും പനച്ചിക്കാട് ക്ഷീരോല്പാദക സഹകരണസംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പാല്‍ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഒരു പാല്‍ഗുണനിയന്ത്രണ ബോധവല്‍ക്കരണ പരിപാടി 2024 ജൂലൈ 20 ശനിയാഴ്ച്ച രാവിലെ 10.30 മണിക്ക് പനച്ചിക്കാട് ക്ഷീരസംഘത്തില്‍ വെച്ച് നടത്തപ്പെടുകയാണ്. ഈ പരിപാടിയില്‍ ക്ഷീരവികസന വകുപ്പ് സാങ്കേതിക വിദഗ്ധര്‍ കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന പാലിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതിനും അതിലൂടെ മെച്ചപ്പെട്ട വില ഉല്പാദകര്‍ക്ക് ലഭിക്കുന്നതിനുള്ള ശാസ്ത്രീയ വശങ്ങളെ കുറിച്ച് ബോധവത്കരണം നല്‍കുന്നു.
പാല്‍ഗുണനിയന്ത്രണ ബോധവല്‍ക്കരണ പരിപാടി ജൂലൈ 20ന്
