ക്ഷീരവികസനവകുപ്പ് കോട്ടയം ജില്ലാ ഗുണനിയന്ത്രണ യൂണിറ്റിന്റെയും നെടുമാവ് ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ പാല് ഗുണനിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഒരു പാല്‍ഗുണനിലവാര ബോധവല്‍ക്കരണ പരിപാടി 2024 സെപ്റ്റംബര്‍ 19 ന് രാവിലെ 10 മണി മുതല്‍ കൊമ്പാറ സെന്റ് ആന്റണീസ് എല്‍. പി. സ്കൂളില്‍ വെച്ച് സംഘടിപ്പിക്കുന്നു. ഈ പരിപാടിയില്‍ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പാലിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിനും അതിലൂടെ മെച്ചപ്പെട്ട വില ഉല്പാദകര്ക്ക് ലഭിക്കുന്നതിനുള്ള ശാസ്ത്രീയ വശങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നല്കുന്നു. പാലിന്റെ ഗുണനിലവാരം ഉറപ്പാക്കി ഉപഭോക്താക്കള്‍ക്ക് ശുദ്ധമായ പാല് നൽകുന്നതിന് കര്‍ഷകരെ പ്രാപ്തരാക്കുന്ന ഈ പരിപാടിയില്‍ ബ്ലോക്ക് ഗ്രാമപ്പഞ്ചായത്ത് പ്രതിനിധികള്‍, ക്ഷീരസഹകാരികള്‍, ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ക്ഷീരകര്‍ഷകരുമായി സംവദിക്കുന്നതാണ്.