ക്ഷീരവികസനവകുപ്പ് ജില്ല ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗത്തിന്‍റെയും തലയോലപ്പറമ്പ് ക്ഷീരസഹകരണ സംഘത്തിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ പാല്‍ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ക്ഷീരോത്പാദകരേയും ഉപഭോക്താക്കളേയും ഉള്‍പ്പെടുത്തി പാല്‍ഗുണനിലവാര ബോധവല്‍ക്കരണ പരിപാടി 2024 ജൂലൈ 23 രാവിലെ 10.00 മണി മുതല്‍ തലയോലപ്പറമ്പ് ക്ഷീരോത്പാദക സഹകരണ സംഘം ഹാളില്‍ വെച്ച് നടത്തുന്നു. ക്ഷീരവികസന വകുപ്പിലെ സാങ്കേതിക വിദഗ്ദര്‍ പരിപാടിയില്‍ ക്ലാസ്സുകള്‍ നയിക്കുന്നതാണ്. ഈ പരിപാടിയിലൂടെ ക്ഷീരകര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന പാലിന്‍റെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ ശാസ്ത്രീയ വശങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നു.