തിരുവനന്തപുരം ജില്ലയിലെ പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ച് 2023 ഒക്ടോബര്‍ 09 മുതല്‍ 20 വരെയുളള 10 പ്രവൃത്തി ദിവസങ്ങളില്‍ ‘ക്ഷീരോല്‍പന്ന നിര്‍മ്മാണ പരിശീലനം’ ഉണ്ടായിരിക്കുന്നതാണ്. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 2023 ഒക്ടോബര്‍ ഏഴാം തീയതിയ്ക്കു മുന്‍പായി ഫോണ്‍ മുഖേനയോ, നേരിട്ടോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കായിരിക്കും അവസരം ലഭിക്കുക. രജിസ്ട്രേഷന്‍ ഫീസ് 135 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക്
മേൽവിലാസം – ക്ഷീര പരിശീലന കേന്ദ്രം, പൊട്ടക്കുഴി റോഡ്, പട്ടം, പട്ടം പി ഒ., തിരുവനന്തപുരം 695004
ഫോൺ – 0471 2440911
ഇ -മെയില്‍ – principaldtctvm@gmail.com
ക്ഷീരോല്‍പന്ന നിര്‍മ്മാണ പരിശീലനം
