വിപണിയില്‍ ലഭ്യമാകുന്ന പാലിന്റെ ഘടന, ഗുണമേന്മ, പാലിന്റെ സമ്പുഷ്ടത, നിത്യജീവിതത്തില്‍ പാല്‍മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ പ്രസക്തി എന്നിവയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമായി 2023 സെപ്തംബര്‍ 16 ശനിയാഴ്ച രാവിലെ 10 മണിക്ക് കോട്ടയം ജില്ലാ ക്ഷീരവികസനവകുപ്പ് ഗുണനിയന്ത്രണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഐശ്വര്യ റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന് ചാലമറ്റം, മേലുകാവ് ക്ഷീരോല്പാദക സഹകരണ സംഘം എന്നിവരുടെ സഹകരണത്തോടെ M.D.C.M. S.H.S ഇരുമാപ്രമറ്റത്തുവച്ച് പാല് ഉപഭോക്തൃ മുഖാമുഖം പരിപാടി സംഘടിപ്പിക്കുന്നു. സെമിനാര്‍, പാല് ഗുണനിലവാര പരിശോധനാ പ്രദര്‍ശനം എന്നിവയും ഉണ്ടായിരിക്കുന്നതാണ്.