വള്ളി മുറിച്ചു നട്ടാണ് കൂർക്കയുടെ പ്രജനനം. ജൂലൈ അല്ലെങ്കിൽ ഒക്റ്റോബർ മാസങ്ങളിലാണ് തലപ്പുകൾ മുറിച്ചു നടുന്നത്.
നടീൽ രീതിയിൽ ആദ്യം നിലം ഉഴുതോ കിളച്ചോ 15 മുതൽ 20 സെ മീ ആഴത്തിൽ പാകപ്പെടുത്തണം. പിന്നീട് 30 സെ മീ അകലത്തിൽ ചെറിയ വരമ്പുകളോ 60 മുതൽ 90 സെ മീ വീതിയുള്ള തടങ്ങളോ തയ്യാറാക്കണം. വള്ളികൾ പടർന്ന് മൂന്നാഴ്ച കഴിഞ്ഞാൽ 10 മുതൽ 15 സെ മീ നീളമുള്ള തലപ്പുകൾ മുറിച്ചെടുക്കാം. നഴ്സറികളിൽ നിന്ന് ശേഖരിക്കുന്ന വള്ളികൾ 30 സെ മീ അകലത്തിൽ വരമ്പുകളിൽ നടുകയോ 30 X 15 സെ മീ അകലത്തിൽ തവാരണകളിൽ നടുകയോ ചെയ്യാം.