Menu Close

മാമ്പഴ കായീച്ചക്കെണിയിലൂടെ പുഴുവില്ലാ വിളവ്

പുഴുവില്ലാത്ത മാമ്പഴം ലഭിക്കുന്നതിന് കായീച്ചയ്ക്കെതിരെ ഫെറമോൺകെണി വയ്ക്കുന്നത് നല്ലതാണ്. മാവ് പൂത്ത് കായ് പിടിച്ചു തുടങ്ങുന്ന സമയത്ത് കെണി വയ്ക്കണം. ഒരു കെണി ഉപയോഗിച്ച് 3 മാസത്തോളം ആൺ ഈച്ചകളെ ആകർഷിച്ച് നശിപ്പിക്കാൻ കഴിയും. ഇതോടൊപ്പം പാളയൻകോടൻ പഴം/ തുളസിയില തുടങ്ങിയവ ഉപയോഗിച്ചുള്ള ചിരട്ട കെണികളും കെട്ടിത്തൂക്കുന്നത് കൂടുതൽ ഗുണം ചെയ്യും. ചിരട്ട കെണികൾ രണ്ടാഴ്‌ചയിൽ ഒരിക്കൽ മാറ്റേണ്ടതാണ്. ഒരേക്കർ മാവിൻ തോട്ടത്തിന് 5 അല്ലെങ്കിൽ ഒരു പുരയിടത്തിന് ഒന്ന് എന്ന ക്രമത്തിൽ കെണികൾ വെച്ചു കൊടുക്കേണ്ടതാണ്. ഒരു സീസൺ (3-4 മാസം) മുഴുവൻ ഈ കായീച്ചക്കെണി ഫലപ്രദമായിരിക്കും.